തിരുവനന്തപുരം: രാസലഹരിയില്‍ ചലച്ചിത്ര നടി വിന് സി അലോഷ്യസിനോട് അപമര്യാദയായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. സിനിമാ മേഖലയിലെന്നല്ല, ഏതു മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടിയുണ്ടാവും. ഇക്കാര്യത്തില്‍ എക്സൈസ് വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കും. വിഷയം പരിശോധിക്കുന്നതിനും കേസെടുക്കുന്നതിനും പ്രത്യേക നിര്‍ദ്ദേശം നല്‍കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വെളിപ്പെടുത്തലില്‍ പൊലീസിനോ എക്സൈസിനോ നേരിട്ട് പരാതി നല്കാന് ഉദ്യേശിക്കുന്നില്ലെന്നാണ് നടി വ്യക്തമാക്കിയത്. സിനിമാ സംഘടനയ്ക്കുള്ളില്‍ പരിഹരിക്കേണ്ട വിഷയമാണിത്. അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രമേ കൂട്ടായി ആലോചിച്ച് മറ്റ് നിയമ നടപടികള്‍ക്കു ശ്രമിക്കൂ എന്ന് അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: