മുംബൈ: നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപ്പത്രത്തിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിൽ. മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ചെന്നിത്തലയും മഹാരാഷ്‌ട്ര പിസിസി അധ്യക്ഷനടക്കം സംസ്ഥാന നേതാക്കൾ അറസ്റ്റിലായത്. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായ പ്രതിഷേധം നടന്നു വരുന്നുണ്ട്. മുംബൈയിലെ പിസിസി ഓഫീസിന് സമീപത്തുവച്ച് ഇന്ന് ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നടന്നു. പ്രതിഷേധ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഓരോരുത്തരെയും കസ്റ്റഡിയിലെടുത്ത് ദാദറിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: