വാരണാസി ; കാശിയിലെ മണികർണിക ഘട്ടിൽ ഉപേക്ഷിച്ച അമ്മയെ തേടിയെത്തി മകളും മരുമകനും . കഴിഞ്ഞ് മൂന്ന് ദിവസമായി 74 കാരിയായ വൃദ്ധ മണികർണിക ഘട്ടിൽ കിടക്കുകയായിരുന്നു . വനിതാ തൂപ്പുകാരിയാണ് മലമൂത്ര വിസർജ്ജനത്തിൽ കിടന്ന ഇന്ദ്ര ദേവിയെ കണ്ടതും, അധികൃതരെ വിവരമറിയിച്ചതും.
അധികൃതർ മകളുടെ പേര് ചോദിച്ചെങ്കിലും മകൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് ഭയന്ന് പേര് പറയാൻ പോലും അമ്മ തയ്യാറായില്ല . മകളെ ഓർത്ത് അവർ ഒരുപാട് കരഞ്ഞിരുന്നു. ‘ തനിക്ക് ഒരു മകനില്ല. ഒരു മകൾ മാത്രമേയുള്ളൂ. ആ മകളാണ് തന്നെ ഇവിടെ ഉപേക്ഷിച്ചു പോയത് .‘ എന്നാണ് കരച്ചിലിനിടയിലും അവർ പറഞ്ഞത്. സമീപത്തുണ്ടായിരുന്ന ബാഗിൽ നിന്ന് ഒരു ഗ്ലാസ്, പാത്രം, സ്പൂൺ, വസ്ത്രങ്ങൾ എന്നിവ കണ്ടെത്തി.
സംഭവം പുറത്തറിഞ്ഞതോടെയാണ് നിയമനടപടികൾ ഭയന്ന് മകളും, മരുമകനുമെത്തിയത് . എല്ലാവരോടും ക്ഷമ ചോദിച്ച അവർ അമ്മയെ നന്നായി പരിപാലിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: