ഡോര്‍ട്ട്മുണ്ട്: ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സ്വന്തം തട്ടകത്തില്‍ 3-1ന്റെ തകര്‍പ്പന്‍ ജയം നേടി. ആദ്യപാദ പോരാട്ടത്തില്‍ 4-0ന് നേടിയ വിജയമാണ് ബാഴ്‌സയ്‌ക്ക് തുണയായത്. ഇരുപാദങ്ങളിലുമായി 5-3ന്റെ മേല്‍ക്കോയ്മയില്‍ സെമി ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
ഗ്വിനിയയില്‍ നിന്നുള്ള സെന്‍ട്രല്‍ സ്‌ട്രൈക്കര്‍ സെറൂ ഗിറാസി നേടിയ ഹാട്രിക് ഗോളായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. 11-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആദ്യ വെടിയുതിര്‍ത്ത താരം രണ്ടാം പകുതിയുടെ തുടക്കത്തില്‍ മനോഹരമായൊരു ഹെഡ്ഡറിലൂടെ രണ്ടാം ഗോളും നേടി. മത്സരം തീരാന്‍ 14 മിനിറ്റ് അവശേഷിക്കുമ്പോഴായിരുന്നു ഗിറാസിയുടെ മൂന്നാം ഗോള്‍ ബാഴ്‌സ വല കുലുക്കിയത്. ഇതിനിടെ ബാഴ്‌സ നടത്തിയ തിരിച്ചടി ശ്രമങ്ങളിലൊന്ന് 54-ാം മിനിറ്റില്‍ ദാനഗോളായി കലാശിച്ചു. മത്സരത്തില്‍ സ്പാനിഷ് ടീമിന് ആശ്വസിക്കാന്‍ ഈ ഒരു ഗോള്‍ മാത്രമാണുണ്ടായിരുന്നത്.
ഇതിന് മുമ്പ് യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ആറ് തവണ ഡോര്‍ട്ട്മുണ്ട് ബാഴ്‌സയെ നേരിട്ടപ്പോഴും തോല്‍വി ആയിരുന്നു ഫലം.
2018-19 സീസണിന് ശേഷം ആദ്യമായാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്. അന്ന് ലിവര്‍പൂളിനോട് തോറ്റ് പുറത്താകുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ലൂയി സുവാരസ്, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരുടെയെല്ലാം കൊഴിഞ്ഞുപോക്കിന് ശേഷം ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് സെമി കണ്ടിട്ടില്ല. പല വര്‍ഷങ്ങളിലും സ്പാനിഷ് ലാലിഗയില്‍ പോലും മങ്ങിയ സ്ഥിതിയിലായിരുന്നു. ജര്‍മന്‍ പരിശീലകന്‍ ഹന്‍സി ഫഌക്ക് ടീം മാനേജരായെത്തിയതോടെയാണ് വഴയ വീര്യം വീണ്ടെടുത്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്. നിലവിലെ ലാ ലിഗ സീസണില്‍ നേരിയ വ്യത്യാസത്തിലാണെങ്കിലും മുന്നില്‍ തുടരുന്നത് ബാഴ്‌സയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: