കൊച്ചി: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച നടനില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് താര സംഘടന അമ്മ. വിന്‍സി അലോഷ്യസ് ഔദ്യോഗികമായി സംഘടനയ്‌ക്ക് പരാതി നല്‍കിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് സംഘടന അറിയിച്ചു.
വിന്‍സി ഉന്നയിച്ച കാര്യങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് താര സംഘടന അറിയിച്ചു. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും . സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടന്‍ തന്നോട് മോശമായി പെരുമാറിയെന്നും ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
സിനിമാസെറ്റില്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് തന്നോട് മോശമായി പെരുമാറിയ നടന്‍. ദുരനുഭവമുണ്ടായിട്ടും സിനിമ പൂര്‍ത്തിയാക്കിയത് സഹപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പ്രകാരമാണെന്നും വിന്‍സി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ നടന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. അതിനിടെ വിന്‍സി അലോഷ്യസ് പരാതിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് ഡബ്ല്യുസിസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: