തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി തള്ളി . ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ലിസ്റ്റിലുളള എല്ലാവര്‍ക്കും നിയമനം നല്‍കാനാകില്ല.ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.റാങ്ക് ലിസ്റ്റ് ഈ മാസം 19ന് അവസാനിക്കും. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ആയിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷ.
570 ഒഴിവുകള്‍ നിലനില്‍ക്കെ 292 നിയമനങ്ങള്‍ മാത്രമാണ് നടത്തിയതെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: