കൊച്ചി: കോവിഡ് ബാധയെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍.
ആലുവ സ്വദേശി ബാബു എ.കെ. ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന്റെ ഭാര്യക്ക് കോവിഡ് ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സ നല്‍കേണ്ടിവന്നു. ഇതിന് 62,292 രൂപ ചിലവ് വന്നതായും, എന്നാല്‍ കാഷ്ലെസ് സൗകര്യം ഇന്‍ഷുറന്‍സ് കമ്പനി നിഷേധിച്ചതായുമായിരുന്നു പരാതി .
നേരത്തെ ഉണ്ടായിരുന്ന COPD രോഗം മന:പ്പൂര്‍വം മറച്ചുവെച്ചു എന്ന് കാരണം പറഞ്ഞാണ് ക്ലെയിം നിരാകരിച്ചത്. എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ രേഖയില്‍ പരാതിക്കാരന്റെ ഭാര്യക്ക് ഹൈപ്പോതൈറോയ് ഡിസ്ലിപിഡീമിയ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വ്യക്തമായി .
പരാതിക്കാരന് ചികിത്സാ ഇനത്തില്‍ ചെലവായ 62,292 രൂപ തിരികെ നല്‍കുന്നതിനും, മാനസിക ബുദ്ധിമുട്ടിനും കോടതി ചെലവിനത്തിലും 10000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കമ്മീഷന്‍ ഉത്തരവ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: