തലവടി: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ആഞ്ജനേയോത്സവത്തിന് തിരിതെളിഞ്ഞു. വിശേഷാല്‍ പൂജകളോടെ ഉത്സവം 20 ന് സമാപിക്കും. ആഞ്ജനേയോത്സവത്തോടനുബന്ധിച്ച് രാമായണ മഹായജ്ഞത്തിന് തുടക്കം കുറിച്ച് ഭദ്രദീപ പ്രകാശനം ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, ട്രസ്റ്റിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.
ഡോ. രമേഷ് ഇളമണ്‍ നമ്പൂതിരി യജ്ഞാ ആചാര്യനായി രാമായണ യജ്ഞം ആരംഭിച്ചു. എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചിന് നിര്‍മ്മാല്യ ദര്‍ശനവും തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, കലശപൂജ, അഭിഷേകം, പന്തീരടി പൂജ, രാമായണ പാരായണം, പ്രഭാഷണങ്ങള്‍, പ്രസാദ ഊട്ട് എന്നിവയും നടക്കും. ആദ്യ വെളളിയാഴ്ച ദിവസമായ 18 ന് രാവിലെ വിശേഷാല്‍ ചടങ്ങുകള്‍, തുടര്‍ന്ന് ഔഷധജല വിതരണം. വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന, മദ്യവിരുദ്ധ സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കും.സമാപന ദിവസമായ 20ന് രാവിലെ 10.30 അഭിഷേകം, വിശേഷാല്‍ പൂജ, എഴുന്നെള്ളിപ്പ്, മംഗളാരതി എന്നിവ നടക്കുമെന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: