പൗരാണികമായി ചിന്തിച്ചാല്‍ പരശുരാമന് സൃഷ്ടിച്ച കേരള ഭൂമിയിലെ അതി വിശ്ഷ്ടമായ ഇടമാണ് ഇപ്പോഴത്തെ കന്യാകുമാരി ജില്ലയിലെ ശ്രീ ആദി കേശവ പെരുമാള്‍ വാഴുന്ന തിരുവട്ടാര്‍ ക്ഷേത്ര സന്നിധിയും സുന്ദരമായ പഴയ തിരുവിതാംകൂര്‍ പ്രദേശവുമൊക്കെ പുരാണങ്ങളില്‍ കേശീവധം എന്ന സംഭവ വിവരണങ്ങളിലൂടെയാണ് പലയിടങ്ങളിലുമായി ഈ പ്രദേശം രേഖപ്പെടുത്തി കാണുന്നത്.
പരശുരാമന്റെ ആഗ്രഹ പ്രകാരം കേശീ എന്ന് നാമമുള്ള അസുരനെ വീര രൂപം പ്രാപിച്ച് മഹാവിഷ്ണു ആദി കേശവനായി പ്രത്യക്ഷനായി നിഗ്രഹിച്ചു എന്നാണ് സാരം. തുടര്‍ന്ന് പരശുരാമാന് തിരുവട്ടാര്‍ സന്നിധിയില്‍ വച്ച് വൈകാശി മാസത്തിലെ ദശമിയും രേവതിയും ഒത്തു ചേര്‍ന്ന ദിനത്തില്‍ രാജ്യം ഭരിച്ചിരുന്ന മഹാരാജാവിന് വാള് നല്കി അനുഗ്രഹിച്ചിരുന്നതായും പൗരാണികമായി സൂചനകള്‍ വ്യക്തമാക്കുന്നു. രേഖകള്‍ പരിശോധിച്ചാല്‍ 1741 ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ഈ സുദിനത്തിലാണ് ആദികേശവ പെരുമാളിന്റെ സന്നിധിയില്‍ ആയുധം വച്ച് പൂജിച്ച് കുളച്ചല്‍ യുദ്ധം നടത്താന്‍ പുറപ്പെട്ടതും.
ആദ്യമായി ഒരു യൂറോപ്യന്‍ പടയെ യുദ്ധത്തില്‍ തോല്‍പ്പിച്ച സേന എന്ന ഖ്യാതി തിരുവിതാംകൂര്‍ പട്ടാളത്തിന് കുളച്ചലിലെ വിജയത്തോടെ ലഭിക്കുകയും ചെയ്തു. മുകളില്‍ വിവരിച്ച ചരിത്രത്തിന് നിറം നല്‍കിഇന്ത്യന്‍ സേന പണി തീര്‍ത്ത മനോഹരമായ തിരുവനന്തപുരത്തെ പാങ്ങോട് മിലിറ്ററി ക്യാമ്പിലെ കുളച്ചല്‍ സ്റ്റേഡിയത്തിന്റെ കവാടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: