ചാല: മാലിന്യം നീക്കം ചെയ്യാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ചാലയില്‍ നടന്ന ജന സദസ്സിലെ പ്രധാന ആവശ്യം. മാലിന്യം കുന്നു കൂടുന്നുണ്ട് ഇവ യഥാസമയം നീക്കം ചെയ്യുന്നില്ല. ഇട റോഡുകളുടെ വീതിക്കുറവ് കാരണം പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. വഴിയോരക്കച്ചവടക്കാര്‍ നടപ്പാതയും റോഡും കയ്യേറുന്നത് നിയന്ത്രിക്കണം. കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കുന്നില്ല. വാര്‍ഡിലെ ഇടറോഡുകളില്‍ മയക്കുമരുന്നുകള്‍ വ്യാപകമാണ്. പോലീസ് പരിശോധനകള്‍ കര്‍ശനമാക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. കൗണ്‍സിലര്‍ സിമിജ്യോതിഷ് അധ്യക്ഷത വഹിച്ചു. ഡോ. മധുസൂധനന് പിള്ള വിഷയം അവതരിപ്പിച്ചു. ജന്മഭൂമി ഡയറക്ടര്‍ ടി.ജയചന്ദ്രന്, നടരാജ് കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: