മൈസൂർ : മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ജന്മനാട്ടിലെ മലൈ മഹാദേശ്വര ക്ഷേത്രം പുനരുദ്ധരിച്ച് നടൻ പ്രഭുദേവ . നഞ്ചൻഗുഡ് താലൂക്കിലെ കെമ്പലു ഗ്രാമത്തിലെ മഹാദേശ്വര ക്ഷേത്രമാണ് പ്രഭുദേവ ലക്ഷങ്ങൾ ചിലവഴിച്ച് പുതുക്കി പണിതത് . പ്രഭുദേവയും, ഭാര്യയും, കുടുംബാംഗങ്ങളുമടക്കം ഹോമ ഹവന പൂജയിൽ പങ്കെടുത്തിട്ടുണ്ട്.
അമ്മ മഹാദേവമ്മയുടെ ആഗ്രഹപ്രകാരമാണ് പ്രഭുദേവ ക്ഷേത്ര നവീകരണം നടത്തിയത് . ക്ഷേത്രത്തിനോട് ചേർന്ന് കുറച്ച് സ്ഥലം കൂടി പ്രഭുദേവ വാങ്ങിയിരുന്നു . ക്ഷേത്രത്തിൽ ഹവനം, നവഗ്രഹപൂജ എന്നിവ കൂടാതെ ഗ്രാമത്തിനാകെ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും അവർ ക്ഷേത്രത്തിൽ ചെയ്തിട്ടുണ്ട്.അടുത്തിടെ പ്രഭുദേവ കുടുംബത്തോടൊപ്പം കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രത്തിലെ മഹാഭിഷേക പൂജയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: