ന്യൂഡൽഹി: മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ വാദം കേൾക്കവെയാണ് സുപ്രിംകോടതി നിരീക്ഷണം. മതപരമായ സ്വത്തുവകകൾ സംരക്ഷിക്കാൻ മതങ്ങൾക്ക് അധികാരമുണ്ടെന്ന് കപിൽ സിബൽ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ മറുപടി.
സംരക്ഷിത സ്മാരകങ്ങൾ വഖഫായി കണക്കാക്കാൻ ആകില്ലെന്നും പുരാതന സ്മാരകങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. മുസ്ലീങ്ങൾക്കെതിരേ നിയമനിർമ്മാണം പാടില്ലേ എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. മാത്രമല്ല, നിരവധി വ്യക്തിനിയമങ്ങളെ മുൻകടന്നുകൊണ്ടുള്ള നിയമനിർമ്മാണങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട്. അപ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ വിശദീകരിക്കുക എന്ന ചോദ്യം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
ഹിന്ദുക്കൾക്ക് വേണ്ടിയും മുസ്‌ലിംകൾക്ക് വേണ്ടിയും നിയമങ്ങൾ പാസാക്കിയിട്ടുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. മുസ്ലീങ്ങൾക്കെതിരേ നിയമം നിർമ്മിക്കാൻ പാർലമെന്റിന് അധികാരം ഇല്ല എന്നാണോ കപിൽ സിബൽ പറയുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: