മാഡ്രിഡ്: ലോക ഫുട്‌ബോളില്‍ ഇന്ന് തീപാറും പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് ഫുട്്ബോളില്‍ രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ്് സ്വന്തം തട്ടകത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണലിനെ നേരിടും. എവേ മത്സരത്തില്‍ 0-3ന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ റയല്‍ മാഡ്രിഡ് സാന്റിയാഗോ ബര്‍ണാബുവില്‍ വെടി പൊട്ടിക്കുമോ അതോ ഗണ്ണേഴ്‌സിന്റെ വെടിയേല്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
3-0ന് പിന്നിലായതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ നാല് ഗോളുകളുടെ വ്യത്യാസത്തില്‍ വിജയിച്ചാല്‍ മാത്രമേ റയല്‍ മാഡ്രിഡിന് സെമിയിലെത്താനാകൂ. മിന്നും ഫോമില്‍ കളിക്കുന്ന ഗണ്ണേഴ്‌സിനെ പരാജയപ്പെടുത്താനായേക്കുമെങ്കിലും ഇത്രവലിയ ഗോള്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്താനാകുമോ എന്നു കണ്ടുതന്നെ അറിയണം.
2022ലെ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയോട് ആദ്യപാദ പോരാട്ടത്തില്‍ പിന്നില്‍നിന്ന റയല്‍ സ്റ്റോപ്പേജ് സമയത്ത് തിരിച്ചടിച്ച് ഫൈനലിലെത്തുകയും കിരീടം സ്വന്തമാക്കുകയും ചെയ്തതുപോലെ ഒരു അദ്ഭുതം ഉണ്ടാകുമെന്നാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയും സംഘവും വിശ്വസിക്കുന്നത്. അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ മൂന്നില്‍ മാത്രംം ജയിച്ചാണ് റയലിന്റെ വരവ്. അതേസമയം, ആഴ്‌സണലാവട്ടെ, അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ ഒന്നില്‍പ്പോലും തോറ്റിട്ടില്ല.
വിജയം ലക്ഷ്യം വയ്‌ക്കുമ്പോഴും ആഴ്‌സണലുമായുള്ള മുന്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ റയലിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല.
ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ആഴ്‌സണല്‍ മുന്നേറുന്നത്. 2006ല്‍ നടന്ന ആദ്യപാദ പോരാട്ടത്തില്‍ 1-0ന് റയലിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 2019ല്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇരുവരും പോരിനിറങ്ങിയപ്പോള്‍ ഇരുടീമും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചു.
ഇന്നത്തെ മത്സരത്തില്‍ റയലിനെ പരാജയപ്പെടുത്താനായാല്‍ 2009നു ശേഷം ആഴ്്‌സണലിന് ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്താം.
റയല്‍ മാഡ്രിഡ് സാധ്യതാ ഇലവന്‍
കോര്‍ത്വ, വെല്‍വെര്‍ഡെ, അസെന്‍സിയോ, റൂഡിഗര്‍, അലബ, ടിചൗമെനി, ലൂക്ക മോഡ്രിച്ച്; റോഡ്രിഗോ, ജൂഡ് ബെല്ലിങ്ങാം, വിനീഷ്യസ് ജൂനിയര്‍, എംബാപ്പെ.
ആഴ്‌സണലിന്റെ സാധ്യതാ ഇലവന്‍
റയ, ടിംബര്‍, സാലിബ, കിവിയര്‍, ലൂയിസ്-സ്‌കെല്ലി, ഒഡെഗാര്‍ഡ്, പാര്‍ട്ടി, റൈസ്, സാക്ക, മെറിനോ, മാര്‍ട്ടിനെല്ലി
ബയേണ്‍-ഇന്റര്‍
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഇന്റര്‍ മിലാനെ നേരിടും. വാശിയോറിയ പോരാട്ടത്തിനാകും ഇന്റര്‍ മിലാന്‍ മൈതാനത്ത് അരങ്ങേറുക. ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന ആദ്യപാദ ക്വാര്‍ട്ടറില്‍ 2-1ന് വിജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്റര്‍ ഇറങ്ങുക.
അതേസമയം, അപ്രതീക്ഷിത പരാജയത്തിന്റെ ആഘാതത്തിലാണ് ഒരുകാലത്ത് ചാമ്പ്യന്‍സ് ലീഗിലെ മിന്നും ടീമായിരുന്ന ബയേണ്‍ മ്യൂണിക്കുള്ളത്. ഇന്നത്തെ മത്സരത്തില്‍ രണ്ടു ഗോളിന്റെ വ്യത്യാസത്തില്‍ ഇന്ററിനെ മറികടന്നാല്‍ മാത്രമേ ബയേണിന് സെമിയിലെത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: