അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് സതീഷിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആനയുടെ ചവിട്ടേറ്റാണ് സതീഷ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം അംബികയുടെ മരണം ആനയുടെ ആക്രമണത്തിലല്ല. ആനയെ കണ്ട് ഭയന്ന് വെള്ളത്തില്‍ ചാടിയിട്ടാകാമെന്നാണ് പ്രാഥമികറിപ്പോര്‍ട്ട്.
ആനയുടെ ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു.ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറി രക്തം വാര്‍ന്നാണ് സതീഷ് മരിച്ചത്. ശ്വാസകോശത്തിലും മറ്റ് ശരീരഭാഗങ്ങളിലും രക്തം കട്ടപിടിച്ചുകിടന്നിരുന്നു.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീശ്, അംബിക എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: