കൊച്ചി: സി എം ആര് എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട്, മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മാധ്യമ പ്രവര്ത്തകന് എം ആര് അജയനാണ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സി എം ആര് എല്‍, എക്സാലോജിക്, ശശിധരന് കര്‍ത്ത, സി എം ആര് എല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആണ് മറ്റ് എതിര്‍കക്ഷികള്‍.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നുളള ഹര്‍ജികള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.അതിനിടെ മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കൈമാറി. പകര്‍പ്പ് ആവശ്യപ്പെട്ട് ഇ ഡി നല്കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ച പശ്ചാത്തലത്തിലാണ് എസ് എഫ് ഐ ഒയുടെ നടപടി.
എസ് എഫ് ഐ ഒയുടെ കുറ്റപത്രം പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഇ ഡിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: