കോട്ടയം: വൈക്കം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. വൈക്കം ചെമ്മനത്തുകര ഒഴവൂര്‍ വീട്ടില്‍ പരേതനായ മാത്യുവിന്റെ ജോയ് മാത്യു (47)വാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ദുഖാന്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഇവന്റ് മാനേജ്‌മെന്റ് ജോലിയുടെ ഭാഗമായി ഷാഹാനിയയില്‍ പോയി തിരിച്ചു വരും വഴി ജോയ് മാത്യുവിന്‌റെ കാര്‍ ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് അറിയുന്നു. മനോരമ ഓണ്‍ലൈന്‍ അസോസിയേറ്റ് പ്രൊഡ്യൂസര്‍ ശ്രീദേവിയാണ് ഭാര്യ. മാതാവ്: തങ്കമ്മ. 13 വര്‍ഷത്തോളമായി ജോയ് മാത്യു ഖത്തറിലാണ് ഭാര്യയും ഏറെക്കാലം ഖത്തറില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: