എറണാകുളം: മാസപ്പടിക്കേസില്‍ എസ് എഫ് ഐ ഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി.എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശാനുസരണമാണ് കുറ്റപത്രം കൈമാറിയത്.
പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് നീക്കം.
മാസപ്പടി ഇടപാടില്‍ ആദായ നികുതി റിപ്പോര്‍ട്ട് പ്രകാരം സി എം ആര്‍ എല്ലിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയുടെ എക്‌സാലോജിക് എന്ന സ്ഥാപനത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.എസ് എഫ് ഐ ഒ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിനൊപ്പമുളള മൊഴികളും രേഖകളും ലഭിക്കാന്‍ ഇഡി മറ്റൊരു അപേക്ഷ കോടതിയില്‍ നല്‍കുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ കോടതി കേസെടുത്തിട്ടുണ്ട്.എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടികള്‍ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂര്‍ത്തിയാക്കും. അടുത്തയാഴ്ചയോടെ വീണ ടി, ശശിധരന്‍ കര്‍ത്താ തുടങ്ങി 13 പേര്‍ക്കെതിരെ കോടതി സമന്‍സ് അയക്കും.
114 രേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കുറ്റപത്രത്തില്‍ കേസെടുത്തത്. എല്ലാ പ്രതികള്‍ക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങള്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിലുണ്ടെന്ന് വിചാരണ കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.എസ്എഫ്‌ഐഒ കുറ്റപത്രം പൊലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: