തൃശൂർ : ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കിഴക്കേ നടയിൽ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. നേരത്തെ ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു.
ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടയിലും വീണ്ടും ശ്രീകൃഷ്ണ വിഗ്രഹവുമായി ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് ജസ്ന. മാലയിട്ടും വിഗ്രഹത്തില്‍ ചുംബിച്ചും ജസ്ന വിഡിയോയിക്ക് പോസ് ചെയ്യുന്നുണ്ട്. റോഡില്‍ കണിയൊരുക്കി ശ്രീകൃഷ്ണ വിഗ്രഹം വച്ചാണ് ജസ്നയുടെ ഫോട്ടോ ഷൂട്ട്. എന്നാൽ ചിത്രത്തിന് താഴെ നിരവധി പേരാണ് ജസ്നയെ വിമർശിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ഹിന്ദുക്കളെ നടുറോഡിൽ അപമാനിക്കാൻ ശ്രമിക്കരുത് , റോഡില്‍ കാണിക്കുന്ന കോപ്രായം, ഇവരെ അറസ്റ്റ് ചെയ്യണം , എന്നിങ്ങനെയാണ് വിഡിയോയ്‌ക്ക് താഴെയുള്ള പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: