മനുഷ്യ-വന്യജീവിസംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള നിരവധി ഫലപ്രദമായ പദ്ധതികളിൽ ഒന്നാണ് ആനപ്രതിരോധ മതിലുകൾ. ആനകൾ ജനവാസ മേഖലയിൽ ഇറങ്ങി പരിഭ്രാന്തി പരത്തുന്നത് തടയാൻ ഇത്തരം കൂറ്റൻ മതിലുകളുടെ നിർമാണത്തിലൂടെ സാധിക്കും.
വയനാട് സുൽത്താൻ ബത്തേരിയിൽ കുറിച്യാട് ഫോറസ്റ്റ് റേഞ്ചിൽ പുത്തൻവീട് മുതൽ കണ്ണമൂല വരെ നിർമിച്ചിരിക്കുന്ന ആനപ്രതിരോധ മതിൽആനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കിഫ്ബി ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഈ മതിലിന്റെ നിർമാണം പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: