India

വഖഫ് സ്വത്ത് നല്ല രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ പാവപ്പെട്ട മുസ്ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറൊട്ടിക്കേണ്ടി വരില്ലായിരുന്നു: മോദി

വഖഫ് സ്വത്ത് നല്ല രീതിയില്‍ കൈകാര്യം പാവപ്പെട്ട മുസ്ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറൊട്ടിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി. പകരം വഖഫ് ബോര്‍ഡ് അവരുടെ സ്വത്തുക്കള്‍ ഉപയോഗിച്ച് ഭൂമാഫിയയെ സഹായിച്ചു.

Published by

ന്യൂദല്‍ഹി: വഖഫ് സ്വത്ത് നല്ല രീതിയില്‍ കൈകാര്യം പാവപ്പെട്ട മുസ്ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറൊട്ടിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി. പകരം വഖഫ് ബോര്‍ഡ് അവരുടെ സ്വത്തുക്കള്‍ ഉപയോഗിച്ച് ഭൂമാഫിയയെ സഹായിച്ചു.

നിരവധി സ്ത്രീകള്‍ വഖഫ് ബോര്‍ഡിന്റെ ചൂഷണം ചൂണ്ടിക്കാണിച്ച് തനിക്ക് കത്തെഴുതിയിരുന്നു. അതിനാലാണ് വഖഫ് ഭേദഗതി ബില്‍ നിയമമാക്കേണ്ടിവന്നത്. – മോദി പറഞ്ഞു.

വഖഫ് ഭേദഗതി നിയമം പാസാക്കിയ ശേഷം ഇതാദ്യമായാണ് മോദി വഖഫിനെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by