കോട്ടയം :സംസ്ഥാനത്തെ എന്‍ജിനീയറിങ് ലൈസന്‍സികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ അടിച്ചുമാറ്റിയത് പത്തു കോടിയോളം രൂപ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെസ്മാര്‍ട് നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ രജിസ്റ്റേര്‍ഡ് എന്‍ജിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും എം പാനല്‍ ലൈസന്‍സ് കൂടി എടുക്കണമെന്ന് സര്‍ക്കാര്‍ നിബന്ധന കൊണ്ടുവന്നിരുന്നു. സൂപ്പര്‍ വൈസര്‍മാര്‍ മുതല്‍ എന്‍ജിനീയര്‍മാര്‍ വരെയുള്ള ലൈസന്‍സികളില്‍നിന്ന് 6000 മുതല്‍ 12000 രൂപ വരെ ഇതിനായി ഈടാക്കി. നിശ്ചിതകാലയളവില്‍ ഇത്രയും തന്നെ ലൈസന്‍സ് ഫീസ് നല്കി രജിസ്റ്റര്‍ ചെയ്യുകയും നിശ്ചിത കാലാവധിയില്‍ അതേ തുക നല്കി പുതുക്കിപ്പോരുകയും ചെയ്യുന്ന ലൈസന്സികളിലാണ് രണ്ടാമതൊരു ലൈസന്‍സ് കൂടി സര്‍ക്കാര്‍ കെട്ടിയേല്‍പ്പിച്ചത്. രണ്ട് ലൈസന്‍സും ഇല്ലാത്തവര്‍ക്ക് കെ സ്മാര്‍ട്ട് വഴി ബില്‍ഡിംഗ് പെര്‍മിറ്റ് എടുത്തുകൊടുക്കാന്‍ അധികാരമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിജ്ഞാപനം. ഇതോടെ കഴിഞ്ഞ ആഴ്ചയില്‍ പോലും ഫീസ് അടച്ച് അതെടുത്തവരുണ്ട് . എന്നാല്‍ ഏപ്രില്‍ ഒന്നിന്, അതായത് കെ. സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ തലേന്ന് രാത്രി എംപാംനല് ലൈസന്‍സ് സംവിധാനം നിര്‍ത്തലാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അതില്ലാതെ ത്രിതല പഞ്ചായത്തുകളിലടക്കം ബില്‍ഡിംഗ് പെര്‍മിറ്റ് എടുക്കാന്‍ കഴിയില്ലെന്ന് വിജ്ഞാപനം ഇറക്കിയ സര്‍ക്കാര്‍ തന്നെയാണ് എല്ലാവരും പണമടച്ചുകഴിഞ്ഞപ്പോള്‍ അത് ആവശ്യമില്ലാത്തതാണെന്ന് പ്രഖ്യാപിച്ചത്.കേരളത്തില്‍ പതിനായിരത്തിലേറെ എന്‍ജിനീയറിങ് ലൈസന്‍സികളാണ് നിലവിലുള്ളത്. സര്‍ക്കാരിന് ഇതുവഴി കിട്ടിയത് പത്തു കോടിയില്‍ പരം രൂപയാണ്. .
എംപാനല്‍ ലൈസന്‍സ് എടുക്കാന്‍ നിര്‍ബന്ധിച്ച എന്‍ജിയര്‍മാരുടെ സംഘടനയും ഇതോടെ വെട്ടിലായി .രജിസ്ട്രേഡ് സൂപ്പര്‍വൈസര്‍മാരില്‍ നിന്നും എന്ജിയര്മാരില് നിന്നും സര്‍ക്കാര്‍ അനധികൃതമായി ഈടാക്കിയ തുക തിരികെ നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: