കോട്ടയം: യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 60 ലക്ഷം രൂപയും 61 പവനും തട്ടിയെടുത്തെന്ന പരാതിയില്‍ കുറ്റാരോപിതയായ യുവതി പൊലീസുകാരനെ വിജിലന്‍സ് കേസില്‍ കുടുക്കിയ സംഭവത്തിലെ പരാതിക്കാരി. പോലീസുകാരന്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്നും മദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും കാണിച്ച് വിജിലന്‍സിനു പരാതിനല്‍കുകയായിരുന്നു അന്ന്. ഇതേത്തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടിയുണ്ടായി.
ഈ യുവതിയും ഭര്‍ത്താവും ഹണി ട്രാപ്പില്‍ കുടുക്കി 60 ലക്ഷം രൂപയും 61 പവനും തട്ടിയെടുത്തെന്നാണ് പ്രവാസി മലയാളി ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസിനെതിരായ ഒരുകേസിലെ പരാതിക്കാരിയാണ് പുതിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളതെന്നതിനാല്‍ കേസെടുക്കുന്നത് കരുതലോടെ മതിയെന്ന നിലപാടിലാണ് പൊലീസ്. ആരോപണ വിധേയരെ പോലീസ് ചോദ്യം ചെയ്തു. പ്രവാസി മലയാളി കോട്ടയംഅമ്മഞ്ചേരി ഭാഗത്ത് വാടകയ്‌ക്ക് താമസിച്ചിരുന്നപ്പോള്‍ പരിചയപ്പെട്ട യുവതി സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് അതുപയോഗിച്ച് ബ്‌ളാക്ക് മെയില്‍ ചെയ്ത് പലപ്പോഴായി പണവും സ്വര്‍ണ്ണവുംതട്ടിയെടുത്തെന്നുമാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: