India

വിഷു സമ്മാനം: എറണാകുളം-ഹസ്രത് നിസാമുദ്ദിൻ സ്പെഷ്യൽ ട്രെയിൻ

Published by

ന്യൂദല്‍ഹി: ഉത്സവകാലത്ത് യാത്രക്കാരനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ എറണാകുളം-ഹസ്രത് നിസാമുദ്ദിൻ വൺവേ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ (06061) അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം.

എറണാകുളം ജംഗ്ഷനിൽ നിന്നും ഏപ്രിൽ 16ന് 18.05 ന് പുറപ്പെടുന്ന ട്രെയിൻ 18ന് 20.35 ന് ഡൽഹി ഹസ്രത് നിസാമുദ്ദിനിൽ എത്തും. വിഷു ദിനത്തിൽ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷ്യൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക