തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. എന്നാല്‍ കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവയ്ക്കില്ല. പദവിയില്‍ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെഎം എബ്രഹാം വ്യക്തമാക്കി.
കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കെഎം എബ്രഹാം നിലപാട് അറിയിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും കെഎം എബ്രഹാം വ്യക്തമാക്കി.
ഹര്‍ജിക്കാരനായ ജോമോന് പുത്തന്പുരക്കലിനെതിരെയും കടുത്ത ആരോപണമാണ് കെഎം എബ്രഹാം ഉന്നയിച്ചത്. ഹര്ജിക്കാരന് തന്നോട് ശത്രുതയാണെന്നും ഹര്ജിക്കാരന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം കുറിച്ചു.താന്‍ ധനസെക്രട്ടറിയായിരിക്കെ ഹര്ജിക്കാരന് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയെന്നും കെഎം എബ്രഹാം പറഞ്ഞു. ഹര്‍ജിക്കാരനെതിരെ അന്നത്തെ സംഭവത്തില്‍ പിഴ ചുമത്തിയതിന്റെ വൈരാഗ്യമാണ് കേസിന് പിന്നില്‍.ധനവകുപ്പ് സെക്രട്ടറിയായിരിക്കെ താന്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനത്തിന്റെ മേധാവിയും ഹര്‍ജിക്കാരനൊപ്പം ചേര്‍ന്നു.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയും കെഎം എബ്രഹാം ആരോപണം ഉന്നയിച്ചു. തനിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന ജേക്കബ് തോമസ് നേരത്തെ 20 കോടി തിരിമറി നടത്തിയത് താന്‍ കണ്ടെത്തിയതാണ്. താന്‍ കിഫ്ബി സിഇഒ സ്ഥാനം രാജിവെച്ചാല്‍ ഇവര്‍ക്ക് വിജയം ഉണ്ടാകുന്ന സ്ഥിതിയുണ്ടാകുമെന്നും കെ എം എബ്രഹാമിന്റെ സന്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: