മുസാഫർനഗർ: മുസ്ലീം പെൺകുട്ടിയ്‌ക്കൊപ്പം യാത്ര ചെയ്തതിന്റെ പേരിൽ ഹിന്ദു യുവാവിന് ക്രൂരമർദ്ദനം . ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഘം. ഇസ്ലാമിസ്റ്റുകളുടെ സംഘമാണ് യുവാവിനെയും, ഒപ്പമുണ്ടായിരുന്ന മുസ്ലീം യുവതിയെയും തല്ലിച്ചതച്ചത്. സർതാജ്, ഷദാബ്, ഉമർ, അർഷ്, ഷൊയ്ബ്, ഷമി എന്നിവരാണ് പിടിയിലായത്.
ഇവർ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ആറ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ, പോലീസ് കസ്റ്റഡിയിൽ ആറ് പേർ മുടന്തി നടക്കുന്നതിന്റെയും, മാപ്പ് പറയുന്നതിന്റെയും മറ്റൊരു വീഡിയോയും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട് .ഇതിൽ ആറ് പേരും കാലിന് ഒടിവ് പറ്റിയ നിലയിലാണ് നടക്കുന്നത് .
മർദ്ദനമേറ്റ യുവതിയും, യുവാവും ഒരേബാങ്കിൽ ജോലി ചെയ്യുന്നവരാണ്.ആറുപേരിൽ ഒരാൾ പെൺകുട്ടിയുടെ ബുർഖ ഊരിമാറ്റി തല്ലുകയും ചെയ്തു.സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആളുകളാണ് ഇരുവരെയും രക്ഷിച്ചത് .
यूपी : मुजफ्फरनगर में मुस्लिम युवती का बुर्का उतरवाने वाले 6 मुस्लिम युवकों की ये Video पुलिस ने जारी की है, इसमें वो लंगड़ाते नजर आ रहे हैं।@AnujTyagi8171 https://t.co/X67G0NM9VB pic.twitter.com/NnnQrpaXMb
— Sachin Gupta (@SachinGuptaUP) April 13, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: