World

പ്രശസ്ത സാഹിത്യകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു

.പെറുവിന്റെയും ബ്രസീലിന്റെയും ചരിത്രവും സാമൂഹിക രാഷ്ട്രീയ സംഭവങ്ങളുമാണ് യോസ നോവലുകളില്‍ മുഖ്യപ്രമേയമാക്കിയത്

Published by

ലിമ:ലോക പ്രശസ്ത സാഹിത്യകാരന്‍ നോബല്‍ സമ്മാന ജേതാവ് മരിയോ വര്‍ഗാസ് യോസ (Mario Vargas Llosa -89) വിടവാങ്ങി. പെറു തലസ്ഥാനമായ ലിമയിലെ വസതിയിലായിരുന്നു അന്ത്യം. മൂത്തമകന്‍ അല്‍വാരോയാണ് എക്‌സിലൂടെ മരണവിവരം അറിയിച്ചത്.

2010 ലാണ് മരിയോ വര്‍ഗാസ് യോസയ്‌ക്ക് സാഹിത്യ നോബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ആന്റ് ജൂലിയ ആന്റ് ദി സ്‌ക്രിപ്റ്റ് റൈറ്റര്‍, ഡെത്ത് ഇന്‍ ദിആന്‍ഡീസ്, ദി വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വോള്‍ഡ്, ദി ഗ്രീന്‍ ഹൗസ്, ദ ടൈം ഓഫ് ദ ഹീറോ, കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.

ലോകപ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്കേസുമായുള്ള മരിയോ വര്‍ഗാസ് യോസയുടെ ഭിന്നത സാഹിത്യ ലോകത്ത് വലിയ ചര്‍ച്ച ആയിരുന്നു.പെറുവിന്റെയും ബ്രസീലിന്റെയും ചരിത്രവും സാമൂഹിക രാഷ്‌ട്രീയ സംഭവങ്ങളുമാണ് യോസ നോവലുകളില്‍ മുഖ്യപ്രമേയമാക്കിയത്.

രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, കോളേജ് അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെയും മരിയോ വര്‍ഗാസ് തിളങ്ങി. ഏല്‍ ബൂം എന്ന ലാറ്റിനമേരിക്കന്‍ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയായിരുന്നു അദ്ദേഹം. സമപ്രായക്കാരായ എഴുത്തുകാര്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നി സാഹിത്യ രചന നടത്തിയപ്പോള്‍ മരിയോ വര്‍ഗാസ് യോസ വ്യത്യസ്ത നിലപാട് സ്വീകരിച്ചു. 1990ല്‍ അദ്ദേഹം പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by