Kerala

ശബരിമലയില്‍ വിഷുകൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച അയപ്പചിത്രം പതിച്ച സ്വര്‍ണ്ണലോക്കറ്റ്‌; ഓൺലെനായി ബുക്ക് ചെയ്തവർക്കാണ് സ്വർണ ലോക്കറ്റ് വിതരണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശബരിമല: ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റിന്റെ വിതരണം ആരംഭിച്ചു. വിഷുദിനമായ ഇന്ന്‌ രാവിലെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ സന്നിധാനത്ത് ലോക്കററ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്തവർക്കാണ് ലോക്കറ്റുകൾ വിതരണം ചെയ്തത്.ബുക്കിംഗ് സമയത്ത് 2000 രൂപ അടയ്‌ക്കണം. ബാക്കി തുക സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ അടച്ച് അഡിമിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കൈവശംനിന്ന് മാത്രമേ ലോക്കറ്റുകൾ കൈപ്പറ്റാൻ സാധിക്കൂ.

രണ്ടുഗ്രാം, നാലുഗ്രാം, എട്ടുഗ്രാം എന്നിവയുടെ ലോക്കറ്റുകളാണുള്ളത്. 19,300 രൂപയാണ് രണ്ട് ഗ്രാം ലോക്കറ്റിന്റെ വില. നാലു ഗ്രാമിന്റേതിന് 38,600 രൂപയും ഒരു പവനിന്റേതിന് 77,200 രൂപയുമാണ്.നിലവിൽ തിരഞ്ഞെടുത്ത ജുവലറികളിൽ നിന്നുള്ള സ്വർണമാണ് ലോക്കറ്റിന്റെ നിർമ്മാണത്തിനെടുക്കുന്നത്. രണ്ട് ഏജൻസികൾക്കാണ് നിർമാണ ചുമതല. ഭാവിയിൽ ഭക്തര്‍ ക്ഷേത്ത്രതില്‍ സമര്‍പ്പിച്ച സ്വര്‍ണം ഉപയോഗിച്ച് സ്വന്തമായി ലോക്കറ്റ് നിർമ്മിച്ച് വിതരണം ചെയ്യാനാലോചനയുണ്ടെന്നും ഇതിനായി കോടതിയുടെ അനുമതി തേടുമെന്നും ദേവസ്വം പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് പറഞ്ഞു.

Recent Posts