ആലപ്പുഴ: സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കെപിഎം.എസിന്റെ അമ്പത്തിനാലാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
സാമൂഹിക ഘടനയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന മുന്നാക്ക സംവരണം പുനപരിശോധിക്കണം. 2019ല്‍ 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ നിയമം പാസാക്കിയെങ്കിലും സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നില്ല. സ്ഥിതിവിവര കണക്കുകളുടെ അഭാവത്തില്‍ കേരളം തിരക്ക് പിടിച്ച് ഇത് നടപ്പാക്കി. സാമൂഹിക പദവി ഉള്ളവര്‍ സംവരണാനുകൂല്യം നേടിയപ്പോള്‍ തൊഴില്‍ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കപ്പെട്ട വിള്ളല്‍ വലുതാണ്. ഇത് ഭരണഘടന തത്വങ്ങളേയും, സാമൂഹിക നീതി സങ്കല്‍പ്പത്തേയും ഹനിക്കുന്നതാണ്, പ്രമേയം വിലയിരുത്തി.
പുതിയ ഭാരവാഹികളായി പി.എ. അജയഘോഷ് (പ്രസിഡന്റ്), പുന്നല ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി),അഡ്വ.എ.സനീഷ്കുമാര് (ട്രഷറര്‍), ഡോ.ആര്. വിജയകുമാര്‍ (വര്‍ക്കിങ്ങ് പ്രസിഡന്റ്), പി.വി.ബാബു (സംഘടനാ സെക്രട്ടറി), പി.എന്‍. സുരന് ,എം.ടി. മോഹനന് ,രമാ പ്രതാപന് (വൈസ് പ്രസിഡന്റുമാര്‍), എന്‍.ബിജു, എ.പി. ലാല്‍ കുമാര്‍, അഖില്‍. കെ. ദാമോദരന്‍ (അസി. സെക്രട്ടറിമാര്‍) തുടങ്ങി എഴുപത്തിയഞ്ചംഗം കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: