അങ്കമാലി : ഇരുപത് ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം 3 പേരെ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വടകര കുറ്റിയാടി കോതേൻ കോട്ടുമ്മൽ വീട്ടിൽ മുഹമ്മദ് സുഹൈൽ (30)നെയാണ് അങ്കമാലി പോലീസ് ബംഗലൂരുവിൽ നിന്ന് പിടികൂടിയത്.
രാസലഹരി കടത്തിയ പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കര പഴവേലിക്കകത്ത് ഐശ്വര്യൻ ദിനേശൻ (28), മാവും കുടി വീട്ടിൽ വിഷ്ണു ചന്ദ്രൻ (31) എന്നിവരെ നേരത്തെ റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയിരുന്നു.
ഇവർക്ക് രാസ ലഹരി വിൽപ്പന നടത്തിയത് മുഹമ്മദ് സുഹൈൽ ആണ്. ബംഗലുരുവിലെ രാസലഹരി വിൽപ്പനക്കാരനാണ് ഇയാൾ. പ്രതിയിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് രാസ ലഹരി എത്തുന്നത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളുടെ ബംഗലൂരുവിലെ താമസസ്ഥലത്ത് എത്തിയാണ് പിടികൂടിയത്.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വിൽപ്പന നടത്താനാണ് രാസലഹരി എത്തിച്ചത്. ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ.രമേഷ്, സീനിയർ സി പി ഒ മാരായ അജിതാ തിലകൻ, എം.ആർ മിഥുൻ, കെ.ആർ മഹേഷ്, എബി സുരേന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: