വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില്‍ പടക്ക നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. പ്രധാന മന്ത്രി നരേന്ദ്രമോദി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അപകടം നടക്കുമ്പോള്‍ 15 പേരായിരുന്നു പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായിരുന്നത്.
കോട്ടവുരത്ലയിലെ പടക്ക നിര്‍മാണശാലയില്‍ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം. പടക്ക നിര്‍മ്മാണത്തിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര വകുപ്പ് മന്ത്രി വങ്കലപുഡി അനിത, എസ് പി എന്നിവരോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചെന്നും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: