കോട്ടയം: ലൈസന്‍സ് എടുക്കാന്‍ പ്രായമാവും മുന്‍പ് വാഹനവുമായി നിരത്തിലിറങ്ങി പിടിക്കപ്പെടുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ കുട്ടികളേ, നിങ്ങള്‍ പെട്ടതു തന്നെ. കുട്ടിക്കും രക്ഷിതാവിനും എതിരെ കേസും പിഴയും മാത്രമല്ല, പിന്നീട് 25 വയസാകാതെ ലൈസന്‍സ് ലഭിക്കുകയുമില്ല. അതല്ല, പഴയതുപോലെ മറ്റൊരു സംസ്ഥാനത്തു പോയി ലൈസന്‍സ് എടുക്കാമെന്നാണെങ്കില് ആ ഉടായിപ്പും നടപ്പില്ല. ദേശീയ തലത്തില്‍ മോട്ടോര്‍ വാഹന വെബ്സൈറ്റില്‍ സോഫ്റ്റ് വെയര്‍ അപ്ഡേഷന് നടപ്പായതോടെ ഒരു സംസ്ഥാനത്തെ ഡാറ്റ മറ്റെവിടെയും ലഭ്യമാണ്. . മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടിക്രമങ്ങള്‍ പരിവാഹന്‍ വെബ്സൈറ്റില്‍ പ്രാബല്യത്തിലായിക്കഴിഞ്ഞു.
പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാല്‍ പിന്നീട് 25 വയസ്സിനുശേഷമേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കൂ. 2021ല്‍ ഇതു സംബന്ധിച്ച നിയമം പരിഷ്കരിച്ചതാണെങ്കിലും പരിവാഹന്‍ വെബ്സൈറ്റില്‍ നടപടിക്രമം ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അതിനാല്‍ മറ്റിടങ്ങളില്‍ നിന്ന് ലൈസന്‍സ് എടുക്കാന്‍ കഴിയുന്ന സാഹചര്യവുമുണ്ടായിരുന്നു. നിലവിലുള്ള നിയമപ്രകാരം 18 വയസില്‍ താഴെയുള്ളവര്‍ വാഹനമോടിച്ച് അപകടത്തില്‍ പെട്ടാല്‍ കേസെടുത്ത് ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും. 25000 രൂപ വരെ ശിക്ഷയും ലഭിക്കും. ഓടിച്ച വാഹനത്തിന്റ പെര്‍മിറ്റ് 12 മാസത്തേക്ക് സസ്പെന്റു ചെയ്യും. രക്ഷിതാവിന് മൂന്നു വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയും വേറെയും ശിക്ഷ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: