ന്യൂഡല്‍ഹി: ദല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ ദേവാലയത്തിന്റെ നേതൃത്വത്തിലുളള കുരുത്തോല പ്രദക്ഷണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാലാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്.
കഴിഞ്ഞ 11മുതല്‍ ദല്‍ഹിയില്‍ ഇത്തരം ഘോഷയാത്രകള്‍ ഒന്നും നടക്കുന്നില്ല. സുരക്ഷ കാരണങ്ങളാല്‍ ആണ് ഇത്. മറ്റു വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും ജോര്‍ജ് കുര്യന് വ്യക്തമാക്കി.
ദല്‍ഹിയില്‍ സുരക്ഷ വളരെ ശക്തമാണ്. കഴിഞ്ഞ ദിവസം ഹനുമാന് ജയന്തി ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും ജോര്‍ജ് കുര്യന് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓള്‍ഡ് ദല്‍ഹിയിലെ സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് ഓശാന ഞായറാഴ്ച വിശ്വാസികള്‍ കുരിശിന്റെ വഴി ചൊല്ലി പ്രദക്ഷിണമായി എത്തുമായിരുന്നു.ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന കുരുത്തോല പ്രദക്ഷിണത്തിനാണ് ദല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്.
നേരത്തെ തന്നെ പ്രദക്ഷിണത്തിന് അനുമതി തേടിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്‍കാനാവില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നുവെന്ന് വികാരി ഫാ. ഫ്രാന്‍സിസ് സോമരാജ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: