ന്യൂയോര്‍ക്ക് : പ്ലാറ്റ്ഫോമുകള്‍ സംയോജിപ്പിക്കുന്നിതിന്‌റെയും ചെലവ് നിയന്ത്രിക്കുന്നതിന്‌റെയും ഭാഗമായി ടെക് ഭീമന്‍ ഗൂഗിള്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് . ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയര്‍, പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍, ക്രോം ബ്രൗസര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഉല്‍പ്പന്നങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന പ്ലാറ്റ്ഫോംസ് ആന്‍ഡ് ഡിവൈസസ് യൂണിറ്റിലെ ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരിയില്‍ വോളണ്ടറി എക്‌സിറ്റ് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നതായി കമ്പനി വ്യക്തമാക്കി. ചില ജോലികള്‍ കുറയ്‌ക്കാനും തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധ്യതയില്ലാത്തവരെയും ഹൈബ്രിഡ് വര്‍ക്ക് വഴങ്ങാത്തവരെയുമാണ് എക്‌സിറ്റ് പ്രോഗ്രാം പ്രധാനമായും ലക്ഷ്യമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: