മലപ്പുറം : വളാഞ്ചേരിയില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അത്തിപ്പറ്റ സ്വദേശിനി ഫാത്തിമയുടേത്. അയല്‍വീട്ടിലെ ജോലിക്കാരിയായിരുന്നു യുവതി.
ഞായറാഴ്ച രാവിലെയാണ് വാട്ടര്‍ ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. വീടിന് പിന്‍ഭാഗത്തുളള വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ വീട്ടില്‍ ആള്‍താമസമില്ലായിരുന്നു.സുരക്ഷാ ജീവനക്കാരന്‍ മാത്രമാണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥര്‍ വിദേശത്താണ് .
ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിന് തീറ്റ നല്‍കാന്‍ എത്തിയ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: