ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലി പശ്ചിമ ബംഗാളിലെ മുർഷിദാബാദ് കത്തുമ്പോൾ സോഷ്യൽ മീഡിയയിൽ ചായ കുടിക്കുന്ന ചിത്രം പങ്കുവെച്ച് എംപിയും മുൻ ക്രിക്കറ്റ് കളിക്കാരനുമായ യൂസഫ് പത്താൻ.
” ഉച്ചതിരിഞ്ഞ് വിശ്രമിക്കുന്ന നേരത്ത് , നല്ല ചായ, സമാധാനപരമായ അന്തരീക്ഷം. ആ നിമിഷം ആസ്വദിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് പത്താൻ ഇൻസ്റ്റാഗ്രാമിൽ മൂന്ന് ചിത്രങ്ങൾ പങ്ക് വച്ചത്. ഈ പോസ്റ്റിന് തൊട്ടുപിന്നാലെ, നിരവധി പേരാണ് വിമർശനവുമായി എത്തിയത് . “നിങ്ങൾക്ക് നാണമുണ്ടോ?”എന്നാണ് ചിലർ ചോദിക്കുന്നത്. മുർഷിദാബാദിലെ അക്രമ ബാധിത പ്രദേശങ്ങളിൽ ഭൂരിഭാഗവും യൂസഫ് പത്താന്റെ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമല്ലെങ്കിലും സ്വന്തം നാട്ടിൽ ഇങ്ങനെയൊക്കെ നടക്കുമ്പോൾ ആസ്വദിച്ച് ചായ കുടിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നുവെന്നും ചിലർ ചോദിക്കുന്നു.
“ബംഗാൾ കത്തുകയാണ്. കണ്ണടയ്‌ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറയുകയും കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് നിശബ്ദരായിരിക്കുമ്പോൾ മമത ബാനർജി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്! അതേസമയം, എംപി യൂസഫ് പത്താൻ ചായ കുടിക്കുകയും ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെടുന്ന നിമിഷം ആസ്വദിക്കുകയും ചെയ്യുന്നു. ഇതാണ് ടിഎംസി,” എന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ട്വിറ്ററിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: