ന്യൂദല്‍ഹി: ബില്ലുകള്‍ പാസാക്കുന്ന കാര്യത്തില്‍ രാഷ്‌ട്രത്തലവനും ഭരണഘടനയുടെ കാവലാളുമായ രാഷ്‌ട്രപതിക്കും സുപ്രീംകോടതി സമയ പരിധി നിശ്ചയിച്ചതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹര്‍ജിക്ക് നീക്കം തുടങ്ങി. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചില്‍ തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും നല്‍കുക.
സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ഇന്നലെയായിരുന്നു ഗവര്‍ണര്‍ക്ക് പുറമേ രാഷ്‌ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചല്ല, വെറും രണ്ടംഗ ബെഞ്ചാണ്, രാഷ്‌ട്രപതിക്കു മൂന്നു മാസം സമയ പരിധി ഏര്‍പ്പെടുത്തിയത്. ഇതോടെ ഇത്തരമൊരു നടപടിക്കു സുപ്രീംകോടതിക്ക് അധികാരമുണ്ടോയെന്നതിനെപ്പറ്റി വലിയ ചര്‍ച്ചകള്‍ രാജ്യമൊട്ടാകെ ആരംഭിച്ചു. നിയമവൃത്തങ്ങളില്‍പ്പോലും കടുത്ത ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്.
വിധി ഇങ്ങനെ:
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ രാഷ്‌ട്രപതി പരിഗണനയ്‌ക്കയച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അതു വൈകിയാല്‍, കാരണം രേഖാമൂലം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണം. സുപ്രീംകോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ തീരുമാനമെടുത്തിട്ടില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു കോടതിയെ സമീപിക്കാം, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ച് വിധിച്ചു.
രാജ്യചരിത്രത്തിലാദ്യമാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്‌ട്രപതിക്കു സുപ്രീംകോടതി സമയ പരിധി നിശ്ചയിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചെന്നു കാണിച്ചു തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ബില്ലുകള്‍ അംഗീകരിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്കു സമയ പരിധി നിശ്ചയിച്ച് ഏപ്രില്‍ എട്ടിനു കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിധിയുടെ പൂര്‍ണ പകര്‍പ്പ് കഴിഞ്ഞ രാത്രിയാണ് സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
രാഷ്‌ട്രപതി സ്വീകരിക്കേണ്ട നടപടികള്‍ ഭരണഘടനയുടെ 201-ാം അനുച്ഛേദത്തിലാണ് വിശദീകരിച്ചിട്ടുള്ളത്. അതിനു സമയ പരിധി നിശ്ചയിച്ചിട്ടി
ല്ല. എന്നാല്‍ രണ്ടംഗ ബെഞ്ച് ഇതിനു സമയ പരിധി നിശ്ചയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: