പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 3800 കോടി രൂപയുടെ പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ജന്മഭൂമി ഉദ്യോഗ് വികാസ് 2025 ‘ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. 25ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ കല്ലേപ്പുള്ളി ക്ലബ് 6 കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി ശോഭ കരന്ദലജെ ഉദ്ഘാടനം ചെയ്യും.
വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, ചര്‍ച്ച, പ്രബന്ധാവതരണം എന്നിവ ഉണ്ടായിരിക്കും. കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, എന്‍ഐസിഡിസി പ്രതിനിധികള്‍, എംഎസ്എംഇ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: