കാഠ്മണ്ഡു : നേപ്പാളിൽ ശനിയാഴ്ച ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ്. ഇതിനെ തുടർന്ന് നേപ്പാളിന്റെ അതിർത്തി പ്രദേശമായ ബിർഗുഞ്ചിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി. കല്ലേറിൽ രോഷാകുലരായ ആളുകൾ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. സ്ഥിതിഗതികൾ വഷളാകുന്നത് കണ്ടപ്പോൾ പോലീസിന് നേരിയ ബലപ്രയോഗം നടത്തേണ്ടിവന്നു.
എല്ലാ വർഷത്തെയും പോലെ ഈ വർഷവും ബിർഗഞ്ചിൽ ഹനുമാൻ ജയന്തി ദിനത്തിൽ ഒരു ഘോഷയാത്ര നടന്നു. നഗരത്തിലെ പ്രധാന റോഡിലൂടെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഘോഷയാത്ര എത്തിയ ഉടൻ തന്നെ അതിന് നേരെ തീവ്ര മതമൗലികവാദികൾ കല്ലെറിയൽ ആരംഭിച്ചു. റോഡരികിലെ പള്ളിയിൽ നിന്നാണ് ആദ്യം കല്ലെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അതിനുശേഷം ചുറ്റുമുള്ള മുസ്ലീം വീടുകളിൽ നിന്നും കല്ലേറ് ഉണ്ടായി.
ഇതേ സമയം പ്രദേശത്ത് ഉണ്ടായിരുന്ന സാമൂഹിക വിരുദ്ധർ പോലീസിനു നേരെയും കല്ലെറിഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേന നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തു. ഇതിനിടയിൽ ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേറ്റു. ശോഭ യാത്രയ്‌ക്കിടെ കല്ലെറിഞ്ഞ ആളുകളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബിർഗഞ്ച് സിറ്റി എസ്പി ഗൗതം മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുസ്ലീം പ്രദേശങ്ങളിൽ ഘോഷയാത്ര നടത്തുമ്പോൾ വളരെയധികം ജാഗ്രത പാലിച്ചിരുന്നതായി എസ്പി മിശ്ര പറഞ്ഞു.
അതേ സമയം സാമൂഹിക ഐക്യം തകർക്കുന്നതിനാണ് ഇത്തരമൊരു സംഭവം നടത്തിയതെന്ന് ശോഭ യാത്രയുടെ കോർഡിനേറ്ററും വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറിയുമായ ജിതേന്ദ്ര സിംഗ് പറഞ്ഞു. കല്ലെറിഞ്ഞവർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്തും മറ്റ് മത സംഘടനകളും പ്രസ്താവന ഇറക്കിയിട്ടുണ്ട്. കല്ലെറിഞ്ഞ തീവ്ര മുസ്ലീങ്ങളെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കിൽ കൂടുതൽ പ്രതിഷേധത്തിലേക്ക് നയിക്കുമെന്ന് സംഘടനകൾ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: