കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം നേടി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്.ഹോം ഗ്രൗണ്ടില്‍ ഐ എസ് എല്‍ കപ്പ് നേടുന്ന ആദ്യ ടീമായി മോഹന്‍ ബഗാന്‍.
നേരത്തെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ഐ എസ്എല്‍ ഷീല്‍ഡും ബഗാന്‍ നേടിയിരുന്നു. സൂപ്പര്‍ലീഗ് ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി നടന്ന ഫൈനലിന്റെ ആദ്യപാതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ 49-ാം മിനിറ്റില്‍ ബെംഗളൂരു എഫ്സി ലീഡ് നേടി. ബഗാന്‍ താരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളാണ് ബംഗളുരുവിന് ലീഡ് സമ്മാനിച്ചത്.
എന്നാല്‍ 72-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബഗാന്‍ മത്സരം സമനിലയിലാക്കി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജേസണ്‍ കമ്മിംഗ്സാണ് ബഗാന് പ്രതീക്ഷ നല്‍കിയത്. തുടര്‍ന്ന് ഇരു ടീമുകളും വിജയ ഗോളിനായി പൊരുതിയെങ്കിലും 90 മിനിറ്റിനുളളില്‍ ഗോള്‍ പിറന്നില്ല. ഇതാടെ മത്സരം അധികസമയത്തേക്ക് നീങ്ങി.അധിക സമയത്ത് ആറാം മിനിറ്റില്‍ ജാമി മക്ലാരനിലൂടെ മോഹന്‍ ബഗാന്‍ ലീഡ് നേടിയതോടെ കിരീടം ഉറപ്പിച്ചു.
ഐഎസ്എല്‍ ചരിത്രത്തില്‍ രണ്ടാം കിരീടമാണ് ബഗാന്റേത് രണ്ടാം കപ്പാണ്.കൊല്‍ക്കത്ത ടീമിന്റെ മുന്‍ ക്ലബ്ബായ എടികെ മൂന്നുതവണ കപ്പുയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: