Local News

കടയിൽ കയറി യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം : രണ്ട് പേർ പിടിയിൽ

Published by

ആലുവ : കടയിൽ കയറി യുവാവിനെ ആക്രമിച്ച 2 പേർ പിടിയിൽ. വരാപ്പുഴ തിരുമുപ്പം ഭാഗത്തു കടയിൽ കയറി യുവാവിനെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കൊട്ടുവള്ളി കട്ടെത്തറ വിട്ടിൽ അഭിരാം (23), മാലൊത്ത് തറയിൽ വിട്ടിൽ അഭിജിത് (24) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

9 ന് രാത്രിയാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. വരപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by