Kerala

കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ 20ഓളം പേര്‍ക്ക് പരിക്ക്

വലിയ അപകടമാണുണ്ടായെതെന്നും കുട്ടികള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് വേണം പറയാനെന്നും ദൃക്‌സാക്ഷികള്‍

Published by

കണ്ണൂര്‍: കൊയ്യത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ പരിക്ക്. മര്‍ക്കസ് സ്‌കൂളിന്റെ ബസ് തലകീഴായാണ് മറിഞ്ഞത്.

കുട്ടികളടക്കം 20 ഓളം പേര്‍ക്ക് പരിക്കേറ്റു. 28 കുട്ടികളും 4 മുതിര്‍ന്നവരുമാണ് ബസിലുണ്ടായിരുന്നത്.പരിക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ കാലിന് പൊട്ടലുണ്ട്. മറ്റുളളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.വലിയ അപകടമാണുണ്ടായെതെന്നും കുട്ടികള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് വേണം പറയാനെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.വളവില്‍ ബസ് തിരിയവെയാണ് മറിഞ്ഞത്.

സ്‌കൂളിലെ അധ്യാപകന്റെ മകന്റെ വിവാഹ സത്കാരത്തിന് പോകവെയാണ് അപകടം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by