Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വടക്കുപുറത്തുപാട്ട് നാളെ സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2025, 09:14 am IST
in Kerala

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഏപ്രില്‍ 2 മുതല്‍ സാഘോഷം കൊണ്ടാടുന്ന വടക്കുപുറത്തുപാട്ട് നാളെ സമാപിക്കും. ആദ്യ നാലുനാള്‍ എട്ട് കൈകള്‍, പിന്നീടുള്ള നാലു നാളുകള്‍ 16 കൈകള്‍, അടുത്ത മൂന്നു ദിനങ്ങള്‍ 32 കൈകള്‍ എന്ന ക്രമത്തില്‍ വരച്ച കളങ്ങള്‍ കണ്ടുതൊഴാനും കളംപാട്ട് കേള്‍ക്കാനും കഴിഞ്ഞ 27 ദിവസങ്ങളിലായി ലക്ഷക്കണക്കിനു ഭക്തരാണ് വൈക്കത്തപ്പന്റെ തിരുസന്നിധിയിലെത്തിയത്.

പാട്ട് കാലംകൂടുന്ന ഏപ്രില്‍ 13ന് 64 തൃക്കൈകള്‍ ആയുധമേന്തി വേതാള കണ്ഠസ്ഥിതയായ ഭദ്രകാളിയുടെ പഞ്ചവര്‍ണക്കളമാണ് വരയ്‌ക്കുക. 64 കലാകാരന്മാരാണ് ദേവിയുടെ കളം തീര്‍ക്കുക.

നാളെ (ഞായര്‍) 10 മണിയോടെ കളം ഭക്തര്‍ക്കായി തുറക്കും. ഭക്തര്‍ നെല്‍പറ, മഞ്ഞള്‍പറ എന്നിവ ചൊരിഞ്ഞ് ദേവിയെ സ്തുതിക്കും. വൈകുന്നേരം കളത്തില്‍ തിരി ഉഴിച്ചില്‍ നടക്കും. ദീപാരാധനയ്‌ക്കുശേഷം കൊച്ചാലുംചുവട്ടില്‍ നിന്ന് കൊടുങ്ങല്ലൂരമ്മയെ 64 കുത്തുവിളക്കുകളുടെ അകമ്പടിയോടെ, വാദ്യമേള സഹിതം പാട്ടുപുരയിലേക്കാനയിക്കും.

വൈക്കത്തപ്പനും കൊടുങ്ങല്ലൂരമ്മയും ചേര്‍ന്നുള്ള എഴുന്നള്ളത്തിനുശേഷം കളം പൂജ നടക്കും. തുടര്‍ന്ന് കളംപാട്ടും കളം മായ്‌ക്കലും.

നാളെ ക്ഷേത്രാങ്കണത്തില്‍ ദേശഗുരുതി നടക്കും. ഇനി ഒരു വ്യാഴവട്ടം കാത്തിരിക്കണം വടക്കുപുറത്തുപാട്ടിന്. മീനമാസത്തിലെ ചിത്തിരനാളില്‍ ആരംഭിച്ച കോടി അര്‍ച്ചനയ്‌ക്കും അത്തം നാളില്‍ പര്യവസാനമാവും.

Tags: Vaikom Mahadeva TempleVadakkupurathupattu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറും

Samskriti

വൈക്കത്തപ്പന്റെ വടക്കേമുറ്റത്തെ വടക്കുപുറത്ത് പാട്ട്

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ 2013ല്‍ നടന്ന വടക്കുപുറത്തു പാട്ടിനു സമാപനമായി എഴുതിയ 64 കൈകളില്‍ ആയുധമേന്തി വേതാളപ്പുറത്തിരിക്കുന്ന ഭദ്രകാളി രൂപം.
Samskriti

12 വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ട് ഇന്നു തുടങ്ങും

പുതുശ്ശേരി ശങ്കരകുറുപ്പ്‌
Varadyam

ഐതിഹ്യപ്പെരുമയില്‍ വൈക്കം വടക്കുപുറത്തുപാട്ട്

Kerala

ദേശ എതിരേല്‍പ്പിനെ പിന്തുണച്ച് എസ്എന്‍ഡിപിയും ധീവരസഭയൂം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.