വെള്ളാപ്പള്ളി നടേശനെ കിട്ടിയാല്‍ പച്ചയ്‌ക്ക് വെട്ടിക്കീറുമെന്നമട്ടിലാണ് മാധ്യമവും ചന്ദ്രികയുമടക്കമുള്ള പത്രങ്ങളും പാര്‍ട്ടികളും. എന്താണവരെ വിറളിപിടിപ്പിച്ചതെന്നല്ലെ. മാര്‍ച്ച് അഞ്ചിന് അദ്ദേഹം മലപ്പുറം ചുങ്കത്തറയില്‍ പറഞ്ഞ പച്ചപരമാര്‍ഥം തന്നെ.
‘മലപ്പുറം പ്രത്യേക രാജ്യമാണ്. ഈഴവര്‍ ഭയന്നു കഴിയുന്നു.’ നിങ്ങളുടെ പരിമിതകളും പ്രയാസങ്ങളും എനിക്കറിയാം നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ മറ്റൊരുതരം ആളുകളുടെ ഇടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെപേടിച്ച് ഭയന്നു ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം. സ്വതന്ത്രമായ വായുപോലും ഇവിടെനിങ്ങള്‍ക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ? മഞ്ചേരി (കെ.കെ.ഭാസ്‌കരപിള്ള ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങള്‍) ഉള്ളതുകൊണ്ടും നിങ്ങള്‍ കുറച്ചുപേര്‍ക്ക് കുറച്ച് വിദ്യാഭ്യാസം ലഭിച്ചു. രാഷ്‌ട്രീയനീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. ആര്‍. ശങ്കറിന്റെ കാലത്ത് ലഭിച്ചത് ഒഴിച്ചാല്‍ പിന്നീടൊന്നും കിട്ടിയില്ല. തെരഞ്ഞെടുപ്പു കാലത്ത് ചിലരെത്തി വോട്ടുതട്ടിയെടുക്കും. അത്രയേയുള്ളൂ.”
ഇതേപറഞ്ഞുള്ളൂ. പോരെ പൂരം. തെറികൊണ്ടഭിഷേകമായിരുന്നു പിന്നെ. വെള്ളാപ്പള്ളിക്ക് ചികിത്സ നല്‍കണമെന്ന് ലീഗ് നേതാവ് പി.എം. സലാം, കെ.എ.ഷാജി തുടങ്ങി എല്ലാ തരത്തിലുള്ള നേതാക്കളും ഉറഞ്ഞുതുള്ളുന്നതാണ് കണ്ടത്.
ഇതൊക്കെ സംഭവിക്കുമെന്ന് 57 വര്‍ഷം മുമ്പ് മലപ്പുറം ജില്ല രൂപീകരണത്തിന് മുമ്പുതന്നെ പറഞ്ഞവരുണ്ട്. ജനസംഘക്കാരും ആര്‍എസ്എസുകാരുമാണവര്‍. അന്നൊന്നും വെള്ളാപ്പള്ളി അതേറ്റുപിടിച്ചില്ല. കെപിആര്‍ ഗോപാലനടക്കമുള്ള ചില സിപിഎം നേതാക്കളും അതുപറഞ്ഞെങ്കിലും നമ്പൂതിരിപ്പാട് ഗൗനിച്ചില്ല.
1969 ജൂണ്‍ പതിനാറിനാണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ല രൂപീകരിക്കുന്നതിനെ ശക്തിയായി ന്യായീകരിക്കുകയായിരുന്നു നമ്പൂതിരിപ്പാടും മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ വലിയൊരു വിഭാഗവും.
കെ.പി.ആര്‍.ഗോപാലന്‍, പി.സി. രാഘവന്‍നായര്‍ തുടങ്ങിയ ന്യൂനപക്ഷം മാര്‍ക്സിസ്റ്റു നേതാക്കള്‍ ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നില്ല. വികസനത്തിന്റെ പേരുപറഞ്ഞാണ് നമ്പൂതിരിപ്പാട് മലപ്പുറം ജില്ലയെ ന്യായീകരിച്ചതെങ്കില്‍ ‘മാപ്പിളസ്ഥാന്‍’ എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നതിലെ സന്തോഷപ്രകടനമാണ് ലീഗിനുണ്ടായത്. ജില്ലാ രൂപീകരണത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ നായകസ്ഥാനം കേളപ്പജിക്കുതന്നെയായിരുന്നു. ‘ഇന്ത്യയ്‌ക്കകത്ത് മുസ്ലീങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ അവരുടേതായ പോക്കറ്റുകള്‍ ശക്തിപ്പെടുത്തി രാഷ്‌ട്രീയ ശിഥിലീകരണത്തിന് വഴിയൊരുക്കുക എന്ന ലീഗിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രഥമ കാല്‍വയ്പാ’ണിതെന്ന് കേളപ്പജി പ്രസ്യമായി പ്രസ്താവിച്ചു. ഇതിന് മറുപടി നല്‍കിയ കേളപ്പജിയുടെ അരുമശിഷ്യന്‍ എ.കെ.ഗോപാലന്‍ പറഞ്ഞത്, ‘കേളപ്പജി പുരി ശങ്കരാചാര്യരുടെ ശിഷ്യനാണ്’ എന്നാണ്.
മുസ്ലീങ്ങളുടെ ശത്രുവാണ് ഞാനെന്ന് വിപ്ലവാവേശംകൊണ്ട് ചിന്താശക്തി നശിച്ചുപോയ എന്റെ കുഞ്ഞനിയന്‍ പറഞ്ഞാലും ലീഗ് നേതാവായ ബാഫക്കി തങ്ങള്‍ പറയുമെന്ന് തോന്നുന്നില്ല’ കേളപ്പജി മറുപടി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പക്ഷേ മലപ്പുറം ജില്ലാ രൂപീകരണം ആപത്താണെന്ന് രാഷ്‌ട്രീയ സ്വയം സേവക സംഘവും ജനസംഘവും സമര്‍ഥിച്ചു. ജില്ലാ രൂപീകരണത്തിനെതിരായ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുക്കാന്‍ നിശ്ചയിച്ചു. കോഴിക്കോട് സമ്മേളനത്തിനുശേഷം ഉത്തരേന്ത്യക്കാര്‍ കൂട്ടത്തോടെ മലബാറിലേക്ക് വന്നത് ജനസംഘത്തിന്റെ ആഹ്വാനപ്രകാരം മലപ്പുറം ജില്ലക്കെതിരായ പ്രക്ഷോഭത്തില്‍ അണിനിരക്കാനാണ്. ജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 1969 മെയ് പതിനാലിന് പെരിന്തല്‍മണ്ണ കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ ജില്ലാ വിഭജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് രൂപം നല്‍കി. തിരുവനന്തപുരം വിജെടി ഹാളില്‍ (ഇന്നത്തെ അയ്യങ്കാളി ഹാള്‍) ചേര്‍ന്ന ജില്ലാ വിരുദ്ധ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അടല്‍ ബിഹാരി വാജ്പേയി എത്തി. പി.വി. വേലായുധന്‍ നായരായിരുന്നു അധ്യക്ഷന്‍. ജോസഫ് ചാഴികാടനും പ്രസംഗിച്ചു.
മലപ്പുറം ജില്ലാ രൂപീകരണത്തെ ശക്തമായി എതിര്‍ക്കാന്‍ പല ദേശീയനേതാക്കളും മുന്നോട്ടുവന്നു. മലപ്പുറം ജില്ല ആപത്താണെന്ന് ജനറല്‍ കരിയപ്പ പ്രസ്താവിച്ചു. കേളപ്പജി സംസ്ഥാനത്തുടനീളവും ചില അന്യസംസംസ്ഥാന തലസ്ഥാനങ്ങളിലും മലപ്പുറം ജില്ലാ രൂപീകരണ വിപത്ത് വിശദീകരിക്കാന്‍ പര്യടനം നടത്തി. ദല്‍ഹിയില്‍ നിന്നുള്ള ആദ്യബാച്ച് സത്രഗ്രഹികളുടെ നേതൃത്വം മദന്‍ലാല്‍ ഖുറാനയ്‌ക്കായിരുന്നു. ജനസംഘാധ്യക്ഷന്‍ ബച്ച്രാജ് വ്യാസ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സമരം നയിക്കാന്‍ കേരളത്തിലെത്തി. ജില്ലാ രൂപീകരണം വര്‍ഗീയത വളര്‍ത്തുമെന്നും ദേശദ്രോഹശക്തികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നുമുള്ള മുന്നറിയിപ്പ് അവഗണിക്കപ്പെട്ടെങ്കിലും അന്നത്തെ പ്രവചനം പാഴായിട്ടില്ലെന്ന് പില്‍ക്കാല അനുഭങ്ങള്‍ വ്യക്തമാക്കി.
1969 ജൂണ്‍ രണ്ടു മുതല്‍ ജൂലൈ പതിനാറുവരെയാണ് ജില്ലാ വിരുദ്ധസമരം നടന്നത്. നാലായിരത്തില്‍പ്പരം ആളുകളാണ് സമരം നടത്തിയത്. അന്ന് ജനസംഘം ട്രഷററായിരുന്ന നാനാജി ദേശ്മുഖ് ജൂണ്‍ പതിനൊന്ന് മുതല്‍ പന്ത്രണ്ടുദിവസം കേരളത്തില്‍ തങ്ങി സമരത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. ജൂലൈ പത്തുമുതല്‍ ആറുദിവസം ജഗന്നാഥറാവു ജോഷിയും കേരളത്തിലുണ്ടായിരുന്നു. ജൂലൈ പതിനാറിന് സെക്രട്ടേറിയറ്റ് നടയില്‍ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തത് ജോഷിയാണ്. ടി.എന്‍. ഭരതന്റെ നേതൃത്വത്തില്‍ ഇരുന്നൂറ്റി ഇരുപത് പേരാണ് അവിടെ സമരം നടത്തിയത്. ദീപാങ്കിത കാവിപതാകയുമായി ജനസംഘം തിരുവനന്തപുരത്ത് സമരം നടത്തിയത് അന്ന് ഏറെ പുതുമയായിരുന്നു. മഹാബലഭണ്ഡാരി ഉള്‍പ്പെടെ ഏതാനും എംഎല്‍എമാര്‍ സമരക്കാരെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു.
സംസ്ഥാനത്തുടനീളം സമരത്തോട് ജനങ്ങള്‍ കാണിച്ച അനുഭാവ മനോഭാവം മാര്‍ക്സിസ്റ്റുകാരെ വിളറിപിടിപ്പിച്ചു. തുടര്‍ന്ന് അവര്‍ അക്രമം വ്യാപകമാക്കി. പൊന്നാനി, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഗീയലഹള സൃഷ്ടിക്കാന്‍ നോക്കി. വടകര പുതുപ്പണത്ത് ജൂലൈ പതിനാറിന് രാത്രി ഒരു പള്ളി കത്തിച്ചു. പിറ്റേദിവസം ഒരു ക്ഷേത്രവും. പക്ഷേ അതൊരു ലഹളയാക്കിമാറ്റാനുള്ള മാര്‍ക്സിസ്റ്റ് – കോണ്‍ഗ്രസ് നീക്കം പരാജയപ്പെടുത്താന്‍ കേളപ്പജിക്കും ജനസംഘത്തിനും സാധിച്ചു. ജില്ലാ രൂപീകരണത്തെ ശക്തമായി ന്യായീകരിച്ച് എ.കെ. ഗോപാലന്‍ രംഗത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അനന്തിരവന്‍ എ.കെ. രാജാഗോപാലന്‍ കണ്ണൂര്‍ കളക്ട്രേറ്റിലെ സമരത്തിന് നേതൃത്വം നല്‍കിയത് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കാനിടയാക്കി. കെ.ജി.മാരാരാണ് രാജഗോപാലിനെ സമരനായകനായി നിശ്ചയിച്ച് രംഗത്തിറക്കിയത്.
ജില്ലാ വിരുദ്ധസമരത്തില്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന് മുന്നറിയിപ്പ് നല്‍കി ജനസംഘം ഉയര്‍ത്തിയ മുദ്രാവാക്യം.
‘മുല്ലമാര്‍ക്കും മൗലവിമാര്‍ക്കും
താണുവണങ്ങും നമ്പൂരീ
മലപ്പുറം ജില്ല കൊടുത്താലും
തകര്‍ന്നുവീഴും മന്ത്രിസഭ’ എന്നതായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ജില്ല ലഭിച്ച മുസ്ലീംലീഗ് ഭസ്മാസുരന് വരം ലഭിച്ചതുപോലെയായി. ലീഗ് നമ്പൂതിരിപ്പാടിനെതിരെ തിരിഞ്ഞു. സപ്തകക്ഷിമുന്നണിയില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി ഒറ്റപ്പെട്ടു. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ‘വല്യേട്ടന്‍’ ഭാവം മാത്രമല്ല, ഭരണത്തില്‍ അടിമുടി നടമാടിയ അഴിമതികളും ചൂടേറിയ ചര്‍ച്ചാവിഷയമായി. മലപ്പുറത്ത് ഇപ്പോള്‍ ഒരു മാസക്കാലം പച്ചവെള്ളം പോലും കുടിക്കാന്‍ കിട്ടില്ല. നോമ്പുകാലത്താണത്. നോമ്പുള്ളവര്‍ വെള്ളം കുടിക്കണ്ട. ഇല്ലാത്തവര്‍ക്ക് കുടിച്ചൂടെ. കൂടിച്ചൂട. എന്തൊരേര്‍പ്പാടാണിത്. അതിനുത്തരം ഇത് മലപ്പുറമാണ്. ഇതേ നടക്കൂ എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: