ന്യൂദൽഹി : മുംബൈ ഭീകരാക്രമണത്തിന് സമാനമായ നിരവധി പദ്ധതികൾ ഭീകരൻ തഹാവൂർ റാണ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ആസൂത്രണം ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.
ഗൂഢാലോചനയുടെ വിവിധ തലങ്ങൾ കണ്ടെത്തുന്നതിനായി വിപുലമായ ചോദ്യം ചെയ്യൽ നടത്തുന്നതിന് റാണയെ ദീർഘകാല കസ്റ്റഡി ആവശ്യമാണെന്ന് ഏജൻസിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
മുംബൈ ആക്രമണത്തിൽ ഉപയോഗിച്ച തന്ത്രങ്ങൾ മറ്റ് നഗരങ്ങളിലും നടപ്പിലാക്കാൻ പദ്ധതിയിട്ടിരിരുന്നതായി സംശയിക്കുന്നുണ്ട്. ഇതിനു വേണ്ടിയുള്ള സമാനമായ ഗൂഢാലോചനകൾ മറ്റെവിടെയെങ്കിലും നടത്തിയോയെന്ന് പരിശോധിക്കുമെന്ന് എൻഐഎ ജഡ്ജിയെ അറിയിച്ചതായും ഒരു വൃത്തങ്ങൾ പറഞ്ഞു.
ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: