കാസര്‍ഗോഡ് : മഞ്ചേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ മുഹമ്മദ് ഷെരീഫിന്റെ മരണം കൊലപാതകം. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്.
മുഹമ്മദ് ഷെരീഫിന്റെ കൈയിലും കഴുത്തിലും വെട്ടേറ്റ പാടുകളുണ്ട്. മരണ കാരണം കഴുത്തിനേറ്റ മുറിവാണ്. ഇന്നലെ രാത്രിയാണ് മഞ്ചേശ്വരത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടത്.
മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നിട്ടും ശ്വാസകോശത്തില്‍ വെള്ളം കയറിയിട്ടില്ലാത്തതിനാല്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റില്‍ തള്ളിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.
കഴിഞ്ഞ രാത്രി സംശയകരമായ സാഹചര്യത്തില്‍ ഓട്ടോ കണ്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറിനു സമീപത്ത് രക്തക്കറയും ഉണ്ടായിരുന്നു. മംഗളൂരൂ സ്വദേശിയാണ് മരിച്ച മുഹമ്മദ് ഷെരീഫ്.
ബുധനാഴ്ച രാത്രി 10 മണിയോടെ മൂന്ന് പേര്‍ ഷെരീഫിന്റെ ഓട്ടോ ഓട്ടത്തിന് വിളിച്ചു കൊണ്ടു പോയിരുന്നെന്നാണ് വിവരം. അന്ന് രാത്രി മുതലാണ് ഇയാളെ കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: