India

വിഘടനവാദം ഉപേക്ഷിക്കുന്നു : ഹുറിയത്ത് കോൺഫറൻസുമായുള്ള ബന്ധം വിച്ഛേദിച്ച് ജമ്മു കശ്മീർ മാസ് മൂവ്മെന്റ്

Published by

ശ്രീനഗർ : ഹുറിയത്ത് കോൺഫറൻസുമായുള്ള ബന്ധം വിച്ഛേദിച്ച് വിഘടനവാദ സംഘടനയായ ജമ്മു കശ്മീർ മാസ് മൂവ്മെന്റ് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഹുറിയത്തുമായുള്ള ബന്ധം ഉപേക്ഷിച്ച് വിഘടനവാദം അവസാനിപ്പിച്ച കശ്മീരിലെ സംഘടനകളുടെ എണ്ണം 12 ആയി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദേശീയ ഐക്യം വളരുന്നതിന്റെ മറ്റൊരു അടയാളമായി ഇതിനെ അമിത് ഷാ വിശേഷിപ്പിച്ചു.

തങ്ങൾ ഇന്ത്യയുടെ വിശ്വസ്ത പൗരന്മാരാണെന്നും, വിഘടനവാദത്തിൽ നിന്ന് പരസ്യമായി വേർപിരിയുന്നുവെന്നും ജമ്മു കശ്മീർ മാസ് മൂവ്‌മെൻ്റിന്റെ ചെയർപേഴ്‌സൺ ഫരീദ ബെഹൻജി പറഞ്ഞു. APHC (G), APHC (M), അവരുടെ ഘടകകക്ഷികളുമായോ വിഘടനവാദ ആശയങ്ങൾ വാദിക്കുന്ന മറ്റേതെങ്കിലും സംഘടനയുമായോ തനിക്കോ തന്റെ പാർട്ടിക്കോ ബന്ധമില്ലെന്നും അവർ പറഞ്ഞു.

ഈ മാസം ആദ്യം ജമ്മു കശ്മീർ ഇസ്ലാമിക് പൊളിറ്റിക്കൽ പാർട്ടി, ജമ്മു കശ്മീർ മുസ്ലീം ഡെമോക്രാറ്റിക് ലീഗ്, കശ്മീർ ഫ്രീഡം ഫ്രണ്ട് എന്നിവ ഹുറിയത്ത് കോൺഫറൻസിൽ നിന്ന് വേർപിരിഞ്ഞതായി പ്രഖ്യാപിച്ചിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by