സ്വർണ്ണം പൂശിയ ഐസ്ക്രീമോ , ഞെട്ടണ്ട അത്തരമൊരു ഐസ്ക്രീമിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത് . സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ‘അംബാനി ഐസ്ക്രീം’ എന്ന് വിളിക്കുന്ന ഇത് ഹൈദരാബാദിലെ ‘ഹ്യൂബർ ആൻഡ് ഹോളി’ എന്ന റസ്റ്റോറന്റിലാണ് ലഭിക്കുന്നത്. ഫുഡീഡാക്ഷിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ സ്വർണ്ണ ഐസ്ക്രീമിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത് .മാർച്ച് 6 ന് അപ്‌ലോഡ് ചെയ്ത ഈ റീൽ ഇതുവരെ ഒരു കോടിയിലധികം പേർ കണ്ടു.
ഇത്തരത്തിൽ ഒരു ഐസ്ക്രീമിന്റെ വില 1200 രൂപയാണ്. വൈറലായ വീഡിയോയിൽ, റെസ്റ്റോറന്റ് ജീവനക്കാർ ഐസ്ക്രീം കോണിലേക്ക് ചോക്ലേറ്റ് കഷണങ്ങൾ, ലിക്വിഡ് ചോക്ലേറ്റ്, ബദാം, ഒരു ചോക്ലേറ്റ് ഐസ്ക്രീം സ്കൂപ്പ് എന്നിവ ചേർക്കുന്നത് കാണാം. പിന്നെ ക്രീം പുരട്ടി സ്വർണ്ണ വർക്ക് കൊണ്ട് അലങ്കരിക്കുന്നു. ഇതിനുശേഷം, മറ്റ് രുചികരമായ ടോപ്പിംഗുകൾ കൊണ്ട് അലങ്കരിച്ച് ഒരു സ്വർണ്ണ പ്ലേറ്റിൽ വിളമ്പുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക