ന്യൂഡല്‍ഹി: പണയം വച്ചിട്ട് രണ്ടു വര്‍ഷത്തിലേറെക്കാലമായി ബാങ്കിലേക്ക് തിരിഞ്ഞു നോക്കാതിരുന്നാല്‍ ആ സ്വര്‍ണ്ണത്തിന്‌റെ കാര്യം പിന്നെ മറന്നേക്ക്. രണ്ടു വര്‍ഷത്തിലേറെക്കാലമായി പലിയടക്കാതിരിക്കുകയോ, പുതുക്കാതിരിക്കുകയോ ചെയ്യുന്ന പണയസ്വര്‍ണ്ണം റിസര്‍വ് ബാങ്കിന്‌റെ ചട്ടപ്രകാരം അവകാശികള്‍ ഇല്ലാത്തതായി ധനകാര്യ സ്ഥാപനത്തിനു കണക്കാക്കാം. ഇതടക്കം സ്വര്‍ണ്ണപ്പണയ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പണയത്തിന് എടുക്കുന്ന സ്വര്‍ണ്ണത്തിന്റെ മൊത്തം വിപണി മൂല്യത്തിന്‌റെ 75% മാത്രമേ വായ്പ നല്‍കാവൂ. ലേലത്തിന് വയ്‌ക്കുന്ന സാഹചര്യത്തില്‍ ഒരു പ്രാദേശിക മാധ്യമത്തിലും ഒരു ദേശീയ മാധ്യമത്തിലും ധനകാര്യ സ്ഥാപനം പരസ്യം നല്‍കണം. ലേലം നടത്തും മുമ്പ് വായ്പയെടുത്തയാള്‍ക്ക് പണയം തിരിച്ചെടുക്കാന്‍ ആവശ്യമായ സമയം നല്‍കണം. ലേലത്തില്‍ വയ്‌ക്കുമ്പോള്‍ റിസര്‍വ് വില സ്വര്‍ണത്തിന്റെ നിലവിലള്ള വിലയുടെ 90 ശതമാനത്തില്‍ താഴെയാകാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: