ന്യൂദൽഹി : തഹാവൂർ റാണയെന്ന ഭീകരന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത് . എന്നാൽ ഇതിനിടെയും റാണയ്ക്ക് വേണ്ടി വാദിക്കാൻ എത്തിയിരിക്കുകയാണ് കോൺഗ്രസ് . റാണയ്ക്ക് പറയാനുള്ളത് കേന്ദ്രസർക്കാരും, കോടതിയും കേൾക്കണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പറയുന്നത് .
തഹാവൂർ ഹുസൈൻ റാണയോട് അനുഭാവം പ്രകടിപ്പിച്ച പൃഥ്വിരാജ് ചവാൻ കസബിനെപ്പോലെ തഹാവൂർ ഹുസൈൻ റാണയ്ക്കും തന്റെ വാദങ്ങൾ പറയാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
‘ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാർ തഹാവൂർ റാണയും ഡേവിഡ് കോൾമാൻ ഹെഡ്ലിയുമാണ് . 2009-ൽ മുംബൈ പോലീസ് അവരുടെ പേരുകൾ കൈമാറാൻ നിർദ്ദേശിച്ചു. അതിനുശേഷം അന്വേഷണം നടത്തി, ഞങ്ങളുടെ അഭിഭാഷകരും അമേരിക്കയിലേക്ക് പോയി, പക്ഷേ തഹാവൂർ റാണ കുറ്റം സമ്മതിച്ചില്ല, അതേസമയം ഹെഡ്ലി കുറ്റം സമ്മതിച്ചു. എങ്കിലും അജ്മൽ കസബിനെപ്പോലെ, റാണയ്ക്കും വിചാരണയിൽ തന്റെ ഭാഗം അവതരിപ്പിക്കാനുള്ള പൂർണ്ണ അവകാശം നൽകണം. അങ്ങനെ ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇന്ത്യയിൽ നിയമവാഴ്ച ഉണ്ടോ എന്ന് അറിയാൻ ലോകം ഈ വിചാരണയെ ഉറ്റുനോക്കും.‘ പൃഥ്വിരാജ് ചവാൻ പറയുന്നു.
അതേസമയം കോൺഗ്രസിന്റെ ഈ പ്രതികരണത്തിനെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയും കോൺഗ്രസും തീവ്രവാദികളോടൊപ്പമാണോ നിൽക്കുന്നതെന്ന് അനുരാഗ് താക്കൂർ ചോദിച്ചു. കോൺഗ്രസ് റാണയെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിന്റെ യഥാർത്ഥ മുഖം പുറത്തുവന്നിരിക്കുന്നുവെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ എഴുതി. എല്ലാ തീവ്രവാദികളെയും കോടതിയിൽ ഇരുത്തി ചായ കൊടുക്കുക എന്നതാണ് കോൺഗ്രസിന്റെ നയമെന്ന് പൃഥ്വിരാജ് ചവാന്റെ പ്രസ്താവന തെളിയിക്കുന്നുവെന്നും അനുരാഗ് താക്കൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: