കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലന്‍, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്.
സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചയ്‌ക്ക് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മകന്‍ ഉണ്ണിക്കുട്ടന്‍ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് സത്യപാലനാണ് തീ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീയണച്ച് പൊളളലേറ്റവരെ പുറത്തെടുത്തു. വീട്ടിലുളളവര്‍ തമ്മില്‍ കലഹം പതിവായിരുന്നു എന്നാണ് വിവരം. ഇതാണ് സത്യപാലന്‍ തീയിട്ടതാകാമെന്ന നിഗമനത്തിലെത്താന്‍ കാരണം.പൊളളലേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: